കൊച്ചി: മെസിയുടെ പേരിൽ നടന്ന സാന്പത്തിക തട്ടിപ്പിൽ എസ്ഐടി റെയ്ഡ് പൂർത്തിയാക്കി മടങ്ങിയതിനു പിന്നാലെ എക്സൈസ് സംഘവും റിപ്പോർട്ടർ ഓഫീസിലെത്തി. റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ വയനാട് വാഴവറ്റയിലെ കുടുംബവീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട അബ്കാരി കേസിന്റെ തുടർനടപടിക്കാണ് എക്സൈസ് സംഘം റിപ്പോർട്ടർ ഓഫീസിൽ എത്തിയത്.
67 ലിറ്ററിലധികം മദ്യമാണ് ആന്റോയുടെ വീട്ടിൽനിന്ന് പിടിച്ചെടുത്തത്. അബ്കാരി നിയമപ്രകാരം ആന്റോയെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്ന് എക്സൈസ് സംഘം പറഞ്ഞു. അസിസ്റ്റന്റ് കമ്മീഷണർ ബൈജുവിന്റെ നേതൃതത്തിലുള്ള സംഘമാണ് മൂന്നു വണ്ടികളിലായി കളമശേരിയിലെ റിപ്പോർട്ടർ ഓഫീസിൽ എത്തിയത്.